Sunday, 29 January 2012

ബോധവത്കരണ ക്ലാസ് നടത്തി

അടുവാട്: വിദ്യാഭ്യാസ അവകാശ നിയമങ്ങളെ സംബന്ധിച്ച് അടുവാട് എ.എല്‍.പി.സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കുവേണ്ടി ബോധവത്കരണ ക്ലാസ് നടത്തി.
പഞ്ചായത്തംഗം സി.നബീസ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി. ട്രെയ്‌നര്‍ എം.കെ. വേണുഗോപാല്‍ ക്ലാസെടുത്തു. പ്രധാനാധ്യാപിക എ. ആമിന, മാനേജര്‍ ഇ.കെ. മൊയ്തീന്‍ഹാജി, കെ.സജീഷ്, പി.ഗീതാമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.