മാവൂര്‍: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.
മാവൂര്‍ കട്ടാങ്ങല്‍ റോഡില്‍ പൈപ്പ് ലൈന്‍ അങ്ങാടിക്കു സമീപം
കിടാപ്പിന്‍കുഴി വളവിലാണ് അപകടം. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
മാവൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് പോകുകയായിരുന്ന കീരിപ്പൊയില്‍ ബസും മുക്കത്തുനിന്ന് മാവൂരിലേക്ക് വരുകയായിരുന്ന ഗോവിന്ദം ബസുമാണ് കൂട്ടിയിടിച്ചത്. ശക്തമായ ഇടിയില്‍ ഇരുബസുകളുടെയും മുന്‍വശം പാടെ തകര്‍ന്നു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിലത്തെിച്ചു. വെള്ളലശ്ശേരി അമ്പലത്തറ രായിന്‍ (60), വെള്ളലശ്ശേരി വട്ടകണ്ടി രാജന്‍ (52), ചെറൂപ്പ ആക്കില്‍ മണ്ണില്‍ ബിനിത (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകട സ്ഥലത്തിനു സമീപം റോഡരികില്‍ കാടു നിറഞ്ഞത് കാരണം എതിര്‍ദിശ കാണാനാകാത്തതാണ് അപകടത്തിനിടയാക്കിയതത്രെ. അപകടത്തത്തെുടര്‍ന്ന് കട്ടാങ്ങല്‍ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.