ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭിന്നത മറന്ന് സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. കേന്ദ്ര-സംസ്ഥാന ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മുസ്‌ലിം സംഘടനകള്‍ വേണ്ടത്ര ബോധവാന്മാരല്ല. ഇതിനുവേണ്ടി ശില്പശാലകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ മദ്രസ മാനേജ്‌മെന്റ് ട്യൂഷന്‍ അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.ടി. മുഹമ്മദ് ബഷീര്‍. ജില്ലാ പ്രസിഡന്റ് ടി.കെ. പരീക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ.പി. നസീര്‍, സുബൈര്‍ നെല്ലിക്കാപറമ്പ് എന്നിവര്‍ ക്ലാസ്സെടുത്തു.
ദേശീയ ന്യൂനപക്ഷ മൈനോറിറ്റി അംഗം ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഡോ. അംബേദ്കര്‍ ദേശീയപുരസ്‌കാരം നേടിയ നടുക്കണ്ടി അബൂബക്കര്‍, ഗ്രാന്റ് ഇന്‍ എക്‌സ് കമ്മിറ്റി അംഗം സുബൈര്‍ നെല്ലിക്കാപറമ്പ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. വഖഫ് ബോര്‍ഡംഗം എം.സി. മായിന്‍ഹാജി, ന്യൂനപക്ഷ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ എം.കെ. ബീരാന്‍, ന്യൂനപക്ഷ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുളപാറ, മൊയ്തീന്‍ കോയ അത്തോളി, കെ.പി. മുഹമ്മദലി, മുഹമ്മദ് ബംഗ്ലത്ത് എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്ല സ്വാഗതവും ട്രഷറര്‍ എ.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.