മാവൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ. ഹിന്ദി പരീക്ഷയില്‍ രണ്ടാംറാങ്ക് വിജയം കരസ്ഥമാക്കിയ അരയങ്കോടിലെ പി. നീതുവിനെ മാവൂര്‍ ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഓട്ടോ തൊഴിലാളികളുടെ ഉപഹാരം മാവൂര്‍ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ കെ. കൃഷ്ണന്‍കുട്ടി നീതുവിന് സമ്മാനിച്ചു.
ടി. ബിനീഷ് അധ്യക്ഷത വഹിച്ചു. പി. ചന്ദ്രന്‍, പി. ഷംസുദ്ദീന്‍, പി. മനോജ് എന്നിവര്‍ സംസാരിച്ചു.
ടി. ബിനീഷ് അധ്യക്ഷത വഹിച്ചു. പി. ചന്ദ്രന്‍, പി. ഷംസുദ്ദീന്‍, പി. മനോജ് എന്നിവര്‍ സംസാരിച്ചു.