മാവൂര്‍: മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നടക്കേണ്ടുന്ന പരിശീലന ഗ്രാമസഭകള്‍ക്ക് ഞായറാഴ്ചയോടെ തുടക്കമായി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 12-ാം വാര്‍ഡ് ഗ്രാമസഭ ചേര്‍ന്നുകൊണ്ടാണ് തുടക്കം കുറിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. വാസന്തി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുള്‍കരീം, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്മാരായ വളപ്പില്‍ റസാഖ്, മങ്ങാട്ട് അബ്ദുറസാഖ്, കെ. വിശാലാക്ഷി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഗ്രാമസഭ കോ-ഓര്‍ഡിനേറ്റര്‍ പി. ഭാസ്‌കരന്‍ നായര്‍, ഫെസിലിറ്റേറ്റര്‍മാരായ എന്‍. ബാലചന്ദ്രന്‍, സി. ബാലഗോപാലന്‍ എന്നിവര്‍ ക്ലാസെടുത്തു. വാര്‍ഡ് അംഗം കെ. ഉസ്മാന്‍ സ്വാഗതവും എം.പി. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.