പാഴൂര്‍: ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം കടത്തിക്കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പാഴൂര്‍ കടവിലെ പാഴൂര്‍ കുടിവെള്ള, പരിസ്ഥിതി സംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഏകദേശം ഒന്നര വര്‍ഷത്തോളമായി പത്തിലധികം ടാങ്കര്‍ ലോറിയില്‍ രാത്രിയും പകലുമായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ജില്ലയിലെ പല ഭാഗത്തേക്കും കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം കുറയുകയും ഇടുങ്ങിയ റോഡിലൂടെയുള്ള ടാങ്കര്‍ ലോറികളുടെ ഓട്ടം സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. മാവൂര്‍ പോലീസ്‌സ്റ്റേഷനില്‍നിന്നും പോലീസ് സംഘര്‍ഷ സ്ഥലത്തെത്തുകയും വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വെള്ളം കൊണ്ടുപോകാന്‍ പഞ്ചായത്തിന്റെ ഒരനുമതിയും ഇല്ലെന്ന് സ്ഥലത്തെത്തിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഓളിക്കല്‍ ഗഫൂര്‍ പറഞ്ഞു. വെള്ളം പമ്പ് ചെയ്യുന്നവരില്‍നിന്ന് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വാര്‍ഡംഗവും സംരക്ഷണ സമിതി ചെയര്‍മാനുമായ മുഹമ്മദ് വാവാട്ട്, കണ്‍വീനര്‍ ഹാറൂണ്‍ എം.കെ., മൂസ കെ.കെ., ചന്ദ്രന്‍ സി.കെ., ഹസന്‍ വായോളി, ഇസ്മയില്‍ പി., വാസുദേവന്‍ ഇ., പി. ഫഹദ്, അനില്‍കുമാര്‍ എം.കെ, ജിംജിത്ത് കെ., ജലീല്‍ നാരങ്ങാളി, ഗോപി, രതീഷ്, മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി