മാവൂര്‍: പാര്‍ലമെന്റിനു മുന്നില്‍ മാര്‍ച്ച് 13-ന് നടത്തുന്ന പി.എഫ്. പെന്‍ഷന്‍കാരുടെ നിരാഹാരസമരം വിജയിപ്പിക്കാന്‍ പെന്‍ഷന്‍കാരുടെ മാവൂര്‍ യൂണിറ്റ് വാര്‍ഷികസമ്മേളനം തീരുമാനിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ചിറ്റടി അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വി.ടി. ദാമോദരന്‍, കെ. ആലിഹസന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ചിറ്റടി അഹമ്മദ്കുട്ടി (പ്രസി.), വി. ജേക്കബ് (ജന. സെക്ര.), കെ.ടി. രാമന്‍കുട്ടി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ചിറ്റടി അഹമ്മദ്കുട്ടി (പ്രസി.), വി. ജേക്കബ് (ജന. സെക്ര.), കെ.ടി. രാമന്‍കുട്ടി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.