മാവൂര്‍: കേരളാ പ്രവാസി ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി കണ്‍വെന്‍ഷനും ഐഡന്റിറ്റി കാര്‍ഡ് വിതരണവും നടത്തി. കണ്‍വെന്‍ഷന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എ.പി. അഹമ്മദ്‌കോയ ഹാജി അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി എസ്.വി. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.