പ്രവാചകന്റെ മുടിയുടെ പേരില്‍ കോടികള്‍ മുടക്കി പള്ളി നിര്‍മിക്കുന്നവര്‍ ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും തകര്‍ക്കാന്‍ ഗൂഢതന്ത്രം മെനയുന്നവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍സുല്ലമി പ്രസ്താവനയില്‍ ആരോപിച്ചു. പള്ളി ഉണ്ടാക്കുന്നവര്‍ എത്ര വമ്പന്മാരായാലും സമുദായ നേതൃത്വം ശക്തമായി ചെറുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ച് പള്ളി നിര്‍മിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.