Monday 12 November 2012

രക്ഷാകര്‍തൃദിനം ആഘോഷിച്ചു

മാവൂര്‍:  മഹ്‌ളറ പബ്ലിക് സ്‌കൂള്‍ രക്ഷാകര്‍തൃദിനം പി.ടി.എ. റഹീം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് അധ്യക്ഷത വഹിച്ചു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി. ഇബ്രാഹിം ഹാജി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുല്‍ കരീം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ റസാഖ് വളപ്പില്‍, വൈസ് പ്രസിഡന്റ് കെ. വാസന്തി, സി.കെ. ഉസ്മാന്‍, ദീപ പുലിയപ്പുറം, അധ്യാപക അവാര്‍ഡ് ജേതാവ് പി. അബ്ദുള്ള, പി. ജോണ്‍, പി.ടി.സി. മുഹമ്മദാലി, റിട്ട. പ്രിന്‍സിപ്പല്‍ എന്‍. മുഹമ്മദാലി, ടി.കെ. കുഞ്ഞിരായിന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എം. ഷീബ സ്വാഗതവും പി. മൂസ നന്ദിയും പറഞ്ഞു.