Thursday 22 November 2012

റൂറല്‍ ഉപജില്ലാ കലോത്സവം: കുറ്റിക്കാട്ടൂര്‍ ജി.എച്ച്.എസ്.എസ്. മുന്നില്‍

മാവൂര്‍: കോഴിക്കോട് റൂറല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 84 പോയന്റ് കരസ്ഥമാക്കി മുന്നിട്ടുനില്‍ക്കുന്നു. 78 പോയന്റ് നേടിയ വെള്ളിപറമ്പ് റഹ്മാനിയ വി.എച്ച്.എസ്. എസ്സാണ് തൊട്ടുപിന്നില്‍.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 79 പോയന്റ് നേടിയ മാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 75 പോയന്റുമായി ജി.എച്ച്.എസ്.എസ്. കുറ്റിക്കാട്ടൂര്‍ തൊട്ടുപിറകിലുണ്ട്. യു.പി. വിഭാഗത്തില്‍ സാവിയോ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (50 പോയിന്റ്), ഒന്നാമതും എം.സി.സി.ജി.എച്ച്.എസ്.എസ്.(41 പോയന്റ്) രണ്ടാമതുമാണ്.
എല്‍.പി. വിഭാഗത്തില്‍ ജി.എല്‍.പി.എസ്. വെള്ളിപറമ്പ് 43 പോയന്റ് നേടി ചാമ്പ്യന്മാരായി. എ.എല്‍.പി. സ്‌കൂള്‍ ഒളവണ്ണ (42 പോയന്റ്)യ്ക്കാണ് രണ്ടാംസ്ഥാനം.
സംസ്‌കൃതോത്സവം യു.പി. വിഭാഗത്തില്‍ എ.എം.യു.പി. സ്‌കൂള്‍ കുന്ദംകുളങ്ങര 83 പോയന്റ്‌നേടി ഒന്നാമതാണ്. 69 പോയന്റ് നേടിയ കൊടല്‍ ജി.യു.പി. സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പന്തീരാങ്കാവ് ഹൈസ്‌കൂളാണ്(81) മുന്നില്‍. 64 പോയന്റുമായി ജി.എച്ച്.എസ്.എസ്. പെരിങ്ങൊളം രണ്ടാം സ്ഥാനത്താണ്.
അറബി സാഹിത്യോത്സവം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുന്നേറുന്നത് സി.ഐ.ആര്‍.എച്ച്.എസ്.എസ്. മാത്തറ (86) യാണ്. രണ്ടാംസ്ഥാനത്ത് 84 പോയന്റുമായി മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. യു.പി. വിഭാഗത്തിലും മാത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്(49) മുന്നില്‍. 45 പോയന്റുമായി എ.എം.യു.പി. സ്‌കൂള്‍ പുത്തൂര്‍ മഠം പിന്നിലുണ്ട്. എല്‍.പി. വിഭാഗം അറബി സാഹിത്യോത്സവത്തില്‍ 17 പോയന്റുമായി ജി.എല്‍.പി. സ്‌കൂള്‍ വളയന്നൂര്‍ ഒന്നാം സ്ഥാനത്തും എ.എല്‍.പി.എസ്. വളയന്നൂര്‍ (16) രണ്ടാം സ്ഥാനത്തുമെത്തി.
കലോത്സവം വ്യാഴാഴ്ച സമാപിക്കും. പി.ടി.എ. റഹീം എം.എല്‍.എ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.