Sunday 18 November 2012

റൂറല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും

മാവൂര്‍: കോഴിക്കോട് റൂറല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാവും. കെ.പി. രാമനുണ്ണി കലോത്സവം ഉദ്ഘാടനം ചെയ്യും.
22-ന് നടക്കുന്ന സമാപനസമ്മേളനം പി.ടി.എ. റഹീം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ടി.കെ. അബ്ദുല്‍മജീദ്, ജന. കണ്‍വീനര്‍ പി. കുമാരി, എ.ഇ.ഒ. കെ.സി. അബ്ദുല്‍ അസീസ്, പ്രചാരണക്കമ്മിറ്റി ചെയര്‍മാന്‍ സി. സുരേഷ്ബാബു, കണ്‍വീനര്‍ ഉമ്മര്‍ ചെറൂപ്പ എന്നിവര്‍ പങ്കെടുത്തു.