Wednesday, 2 January 2013

ഉത്തരകേരള വോളി: നാഷണല്‍ കുറ്റിക്കടവ് ജേതാക്കള്‍

        ചെറൂപ്പ: ഒരാഴ്ചയായി ചെറൂപ്പ സ്റ്റേഡിയത്തില്‍ നടന്നുവന്ന ഉത്തരകേരളാ വോളിബോള്‍ ടൂര്‍ണമെന്റില്‍ നാഷണല്‍ കുറ്റിക്കടവ് ജേതാക്കളായി. തിങ്കളാഴ്ച നടന്ന ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഫ്രന്‍ഡ്‌സ് തെങ്ങിലക്കടവിനെയാണ് നാഷണല്‍ കുറ്റിക്കടവ് പരാജയപ്പെടുത്തിയത്.
സമാപന ചടങ്ങില്‍ ജേതാക്കള്‍ക്കുള്ള ട്രോഫിയും റണ്ണറപ്പ്‌ട്രോഫിയും മാവൂര്‍ പോലീസ് പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ്. സജീവ് വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. സി.കെ. അന്‍വര്‍ അധ്യക്ഷത വഹിച്ചു.
എം. ധര്‍മജന്‍, എ.കെ. മുഹമ്മദലി, വി.കെ. റസാഖ്, കെ.പി. വിജയന്‍, ചെറൂപ്പ മുഹമ്മദ്, പി. ബീരാന്‍കുട്ടി, എ.എം. റഷീദ് എന്നിവര്‍ സംസാരിച്ചു. കാമ്പുറത്ത് മുഹമ്മദ് സ്വാഗതവും യു.എ. ഗഫൂര്‍ നന്ദിയും പറഞ്ഞു.