Sunday 18 December 2011

അറ്റകുറ്റപ്പണി നടത്തണം

മാവൂര്‍: എട്ട് കൊല്ലത്തോളമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പൈപ്പുലൈന്‍ തെങ്ങിലക്കടവ് റോഡ് അടിയന്തരമായും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് മാവൂര്‍ഏരിയാ മോണിങ് ആന്‍ഡ് ഈവനിങ് വാക്കേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഐ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പി. പ്രദീപ്, എം. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.