കണ്ണിപറമ്പ്: കണ്ണിപറമ്പ് ഈച്ചമ്പാട് സുദിനം കുടുംബശ്രീ ഒന്നാം വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുള്‍കരീം ഉദ്ഘാടനം ചെയ്തു. ഇ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വളപ്പില്‍ റസാഖ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.സി. വാസന്തി, കെ.എം. അപ്പുക്കുഞ്ഞന്‍, ജനശ്രീ പഞ്ചായത്ത് ചെയര്‍മാന്‍ മോഹന്‍ദാസ്, നിധീഷ് നങ്ങാലത്ത്, പി.ടി. അസീസ് എന്നിവര്‍ സംസാരിച്ചു. ഇ. വേലായുധന്‍ സ്വാഗതം പറഞ്ഞു.