Friday, 6 January 2012

സംഘാടകസമിതി രൂപവത്കരിച്ചു

മാവൂര്‍: ജി.എം.യു.പി. സ്‌കൂളിന്റെ 92-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി സംഘാടക സമിതി രൂപവത്കരിച്ചു. മാര്‍ച്ച് ആദ്യവാരം നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമം, വിദ്യാഭ്യാസ സെമിനാര്‍, ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം, സാംസ്‌കാരിക സമ്മേളനം, യാത്രയയപ്പ് സമ്മേളനം തുടങ്ങിയവ നടക്കും. കമ്പളത്ത് ഗിരീഷ് (ചെയ.), എം. മധു (ജന. കണ്‍.) എന്നിവരാണ് ഭാരവാഹികള്‍. വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പി.ടി.എ. പ്രസിഡന്റ് കമ്പളത്ത് ഗിരീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ പി. സുഗതകുമാരി, കെ.പി. ചന്ദ്രന്‍, കെ.പി. വിജയന്‍, കെ.ടി. അഹമ്മദ്കുട്ടി, എം.ഒ. പ്രകാശ്, എം. ഉസ്മാന്‍, അബ്ദുള്ള മാനൊടുകയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം. മധു സ്വാഗതവും പി. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.