Monday, 9 January 2012

വെള്ളക്കെട്ടില്‍ ബൈക്ക് യാത്രികര്‍ വീണെന്നുള്ള വാര്‍ത്ത ആശങ്ക പരത്തി

കാര്യാട്ട്: റോഡരികിലെ വെള്ളക്കെട്ടില്‍ ബൈക്ക്‌യാത്രികന്‍ വീണെന്ന വാര്‍ത്ത ആശങ്ക പരത്തി. മാവൂര്‍-കോഴിക്കോട് റൂട്ടില്‍ കാര്യാട്ട് വളവിനടുത്തുള്ള വെള്ളക്കെട്ടിലാണ് ബൈക്ക് യാത്രക്കാരന്‍ വീണതായി അഭ്യൂഹം പരന്നത്. ഇതോടെ നാട്ടുകാരും മുക്കത്തുനിന്ന് എ.ഐ. മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും മാവൂര്‍ പോലീസും സ്ഥലത്തെത്തി.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മാവൂരിലേക്ക് വരികയായിരുന്ന ഒരു സ്വകാര്യ ബസ്സിലെ യാത്രക്കാരനാണ്, ബൈക്ക് യാത്രികന്‍ വെള്ളക്കെട്ടിലേക്ക് വീഴുന്നത് കണ്ടതത്രെ. വിവരം ഇയാള്‍ ബസ് ജീവനക്കാരോട് പറഞ്ഞു. ബസ് ജീവനക്കാര്‍ അടുത്ത കവലയില്‍ ബസ് നിര്‍ത്തി വിവരം നാട്ടുകാരോട് പറഞ്ഞു. നൂറുകണക്കിനാളുകള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.