Tuesday, 10 January 2012

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

മാവൂര്‍: ക്രിസ്മസ് ദിനത്തില്‍ ചെറൂപ്പയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാപ്പു ആസ്​പത്രിയില്‍ മരിച്ചു. മാവൂര്‍ പെരിങ്കൊല്ലന്‍ പുറായില്‍ പരേതനായ സുലൈമാന്റെ മകന്‍ അബ്ദുല്‍മജീദ് (ബാപ്പു-49) ആണ് മരിച്ചത്.
കോഴിക്കോട് ഭാഗത്ത് നിന്ന് മാവൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു മജീദ്. ചെറൂപ്പ കൊക്കഞ്ചേരികുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസിനു സമീപം റോഡില്‍ വെച്ച് എതിരെവന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യ: ലൂനാബീഗം. മക്കള്‍: സല്‍മാന്‍ ഫാരിസ് (പവൈ എന്‍ജീനീയറിങ് കോളേജ് വിദ്യാര്‍ഥി, സേലം), സല്‍ജിയ സുലൈമാന്‍ (റഹ്മാനിയ സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി), സല്‍ജിയ (പി.ടി.എം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി). മാതാവ്: ആയിഷക്കുട്ടി. സഹോദരങ്ങള്‍: ഫാത്തിമ ബീവി, ആമിന.