അരയങ്കോട്: സേവാഭാരതിയുമായി സഹകരിച്ച് അരയങ്കോട് വിവേകാനന്ദ സ്വാശ്രയസംഘം സംഘടിപ്പിച്ച് നേത്രദാന സമ്മതപത്ര സമര്‍പ്പണ ക്യാമ്പ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എ.വി. അനില്‍കുമാറില്‍ നിന്ന് ആദ്യ സമ്മതപത്രം ഏറ്റുവാങ്ങി. പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.എം. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സി. സുരേഷ്, വാസന്തി വിജയന്‍, കെ. വിശാലാക്ഷി, ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എ. സജേഷ് സ്വാഗതവും പി. പ്രസാദ് നന്ദിയും പറഞ്ഞു.