Tuesday, 10 January 2012

വര്‍ണോത്സവം

അരയങ്കോട്: കലിക്കറ്റ് കലാമന്ദിര്‍ സംഘടിപ്പിക്കുന്ന ജില്ലാതല ബാലചിത്രരചനാമത്സരം 'വര്‍ണോത്സവം' ജനവരി 29-ന് അരയങ്കോട് എ.എല്‍.പി. സ്‌കൂളില്‍ നടക്കും. എല്‍.പി. യു.പി. വിഭാഗം കുട്ടികള്‍ക്കാണ് മത്സരം. കാര്‍ട്ടൂണിസ്റ്റ് എം. ദിലീപ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനവരി 20-ന് മുമ്പ് കലിക്കറ്റ് കലാമന്ദിര്‍, സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് അരയങ്കോട്, പി.ഒ. വെള്ളലശ്ശേരി എന്ന വിലാസത്തിലോ 9048178971, 9847215304 എന്നീ ഫോണ്‍നമ്പറിലോ ബന്ധപ്പെട്ട് പേര് റജിസ്റ്റര്‍ ചെയ്യണം.