Wednesday, 11 January 2012

കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അശാസ്ത്രീയ ഉപയോഗം അവസാനിപ്പിക്കണം

ഊര്‍ക്കടവ: ചാലിയാര്‍ പുഴയില്‍ ഊര്‍ക്കടവിന് സമീപം കവണക്കല്ലില്‍ സ്ഥിതിചെയ്യുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് ചാലിയാര്‍ സമരസമിതി ആരോപിച്ചു. വേലിയിറക്ക സമയത്ത് നാവിഗേഷന്‍ ഷട്ടറുകള്‍ അടച്ചിടുമ്പോള്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് കുടിവെള്ളം മലിനമാകുന്നു. കൂടാതെ ഭാഗികമായി തുറന്നിട്ട ഭാഗങ്ങളില്‍ക്കൂടി മത്സ്യങ്ങള്‍ക്ക് മുകളിലേക്ക് കയറാനും സാധിക്കുന്നില്ല. ഇതുവഴി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് ചാലിയാറില്‍ നിക്ഷേപിച്ചിരിക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ നശിക്കുന്ന അവസ്ഥയാണുള്ളതെന്നും സമരസമിതി ആരോപിച്ചു. ഷട്ടര്‍ ശാസ്ത്രീയമായി പ്രവര്‍ത്തിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.