താത്തൂല്‍പ്പൊയില്‍: കവുങ്ങുതടിയുമായി വന്ന ലോറി മറിഞ്ഞ് മാവൂര്‍ - കൂളിമാട് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ താത്തൂല്‍പ്പൊയില്‍ ഉരുങ്ങല്ലുമ്മല്‍ കയറ്റത്തിലാണ് സംഭവം. താമരശ്ശേരിയില്‍ നിന്ന് ചെറുവാടിയിലേക്ക് കവുങ്ങ് കയറ്റിക്കൊണ്ടുപോവുകയായിരുന്നു ലോറി.
എസ്‌കവേറ്റര്‍ കൊണ്ടുവന്ന് ലോറിയുടെ പിന്‍ഭാഗം പൊക്കി മുന്നോട്ടെടുക്കാന്‍ നടത്തിയ ശ്രമത്തിനിടെ തടികള്‍ ബന്ധിച്ചിരുന്ന കെട്ട് അഴിഞ്ഞുപോയി. മറ്റൊരു എസ്‌കവേറ്ററും കൂടി കൊണ്ടുവന്ന് ഗതാഗതതടസ്സം നീക്കാനുള്ള ശ്രമം തുടരുകയാണ്. മാവൂരില്‍ നിന്ന് എളമരം വഴി പോകേണ്ട വാഹനങ്ങള്‍ പൈപ്പ്‌ലൈന്‍ വഴി തിരിച്ചുവിട്ടു.