മൂന്നൂര്: റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാത്തത് ഓടനിര്‍മാണത്തിന് തടസ്സമായി. കൂളിമാട് - മണാശ്ശേരി റോഡില്‍ മൂന്നൂര് ജങ്ഷനിലെ ഓടനിര്‍മാണമാണ് തടസ്സപ്പെട്ടത്. ഓട നിര്‍മിക്കേണ്ട റോഡിന്റെ പാര്‍ശ്വഭാഗത്താണ് ഒരു പുളിമരവും ഒരു മാവും സ്ഥിതി ചെയ്യുന്നത്. ഇവ മുറിച്ചുമാറ്റിയാല്‍ മാത്രമേ ഓടനിര്‍മിക്കാന്‍ കഴിയൂ.
മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അനുമതിക്കായി കുന്ദമംഗലം പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ വനംവകുപ്പധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ട് ആഴ്ചകളായി. അനുമതി ലഭിക്കുമെന്ന ധാരണയില്‍ കരാറുകാരന്‍ ഓട നിര്‍മാണം തുടങ്ങുകയും ചെയ്തു. എന്നാല്‍, നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു.