Thursday, 19 January 2012

സസ്‌പെന്‍ഡ് ചെയ്തു

എളമരം: പഞ്ചായത്ത് നിശ്ചയിച്ചതിലും കൂടുതല്‍ മണല്‍ വിതരണംചെയ്ത അഞ്ച് മണല്‍ തൊഴിലാളികളെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തു. മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എളമരം കടവില്‍ രണ്ടാം നമ്പര്‍ തോണിയില്‍ മണലെടുക്കുന്ന അബ്ദുറഹിമാന്‍, സലീം, ഹരിദാസന്‍, ഉണ്ണികൃഷ്ണന്‍, അബ്ദുല്‍അസീസ് എന്നിവരെയാണ് പുറത്താക്കിയത്. ജനവരി പത്തൊമ്പത് മുതല്‍ മുപ്പത് ദിവസത്തേക്കാണ് ശിക്ഷാനടപടി.