മൃഗസംരക്ഷണ സോണല്‍ മേളയോടനുബന്ധിച്ച് കോഴിക്കോട് നടത്തുന്ന പ്രദര്‍ശനത്തിനും സെമിനാറിനും പേരും ലോഗോയും ക്ഷണിച്ചു. ലോഗോയും പേരും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിധത്തിലായിരിക്കണം. 25-ന് നാലിന് മുമ്പായി ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം, ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ബാങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2768075.