ചേവരമ്പലം യുവജന സ്‌പോര്‍ട്‌സ് ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫിബ്രവരി 23 മുതല്‍ 26 വരെ ചേവരമ്പലത്തുവെച്ചാണ് മത്സരം. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ജനവരി 31-ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. സംഘാടകസമിതി അംഗങ്ങളായി എന്‍.പി. പ്രവീണ്‍ചന്ദ്ര (ചെയ.), എം. പ്രദീപ്കുമാര്‍ (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു. ഫോണ്‍: 9447295943, 9847735575, 9633278087.