കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് നടത്തിയ 'വ്യാപാര വസന്തം' സമ്മാനപദ്ധതിയുടെ ബംബര്‍ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല നിര്‍വഹിച്ചു. ബംബര്‍ സമ്മാനമായ നാനോ കാര്‍ 51800-ാം നമ്പര്‍ കൂപ്പണിന് ലഭിച്ചു. രണ്ടാം സമ്മാനമായ '15 ദമ്പതിമാര്‍ക്കുള്ള ആലപ്പുഴ ബോട്ട് യാത്രയ്ക്ക്' അര്‍ഹരായ കൂപ്പണ്‍ നമ്പറുകള്‍: 160247, 160064, 93798, 107322, 101480, 9423, 147495, 96002, 9778, 115381, 12559, 128611, 127370, 17652, 161201. ജേതാക്കള്‍ ഞായറാഴ്ചയ്ക്കുമുമ്പായി ഒറിജിനല്‍ കൂപ്പണുകള്‍ മുക്കം വ്യാപാരഭവനില്‍ എത്തിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. എസ്.കെ. പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ബര്‍ക്കത്തുല്ല ഖാന്‍ അധ്യക്ഷത വഹിച്ചു.