മാവൂര്‍: മാവൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്ഹ്‌റസൂല്‍ റാലിയും സമസ്ത സമ്മേളനപ്രചാരണ പൊതുസമ്മേളനവും നടത്തി. കല്പള്ളിയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ റെയ്ഞ്ച് പരിധിയിലെ 19 മദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. റെയ്ഞ്ച് പ്രസിഡന്റ് കെ. മുഹമ്മദ്ബാഖവി, കെ. അഹമ്മദ്‌കോയ മുസ്‌ല്യാര്‍, കെ.എ. റഷീദ്‌ഫൈസി, ആര്‍.വി. സലാം, കെ.എം.എ. റഹ്മാന്‍, കെ. മൂസ്സ മുസ്‌ല്യാര്‍, മാങ്ങാട്ട് അബ്ദുറസാഖ്, എ.കെ. മുഹമ്മദലി, ജമാലുദ്ദീന്‍ ഫൈസി, എന്‍.പി. അഹമ്മദ്, ഒ.പി.എം. അഷ്‌റഫ്, റഊഫ് മുസ്‌ല്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാവൂരില്‍ നടന്ന പൊതുസമ്മേളനം എസ്.വൈ.എസ്. ജില്ലാ ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി സലാം ഫൈസി മുക്കം മുഖ്യ പ്രഭാഷണം നടത്തി. റെയ്ഞ്ച് പ്രസിഡന്റ് കെ. മുഹമ്മദ്ബാഖവി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ.എ. റഷീദ് ഫൈസി സ്വാഗതവും എന്‍.പി. അഹമ്മദ് നന്ദിയും പറഞ്ഞു.