രക്ഷിച്ചുകാത്തുകൊള്‍വാനും ശിക്ഷിച്ചടക്കിക്കൊള്‍വാനും കെല്‍പ്പേറിയ മൂര്‍ത്തികള്‍ കളങ്ങളില്‍ ജീവനിട്ടുയര്‍ന്നു.വീടുകളിലും കുടുംബക്ഷേത്രങ്ങളിലും അനുഷ്ഠാനസ്വഭാവത്തോടെ അരങ്ങേറുന്ന ചടങ്ങുകളിലെ പൂജാമൂര്‍ത്തികളാണ് കണ്ടംകുളം ജൂബിലിഹാളില്‍ അവതരിച്ചത്. സ്‌കൂള്‍ ഓഫ് ഫോക്‌ലോര്‍ സ്റ്റഡീസിന്റെയും കേരളഫോക്‌ലോര്‍ അക്കാദമിയുടെയും സഹകരണത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ ഫോക്‌ലോര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ദേവീദേവന്മാരുടെ കളങ്ങളൊരുക്കിയത്.
ദാരികനിഗ്രഹം നിര്‍വഹിച്ച ശേഷമുള്ള ഭഗവതിയുടെയും വേട്ടയ്‌ക്കൊരുമകന്റെയും കളങ്ങളാണ് ബാലുശ്ശേരിയില്‍നിന്നുള്ള കെ.വി.രാധാകൃഷ്ണനും സംഘവുമൊരുക്കിയത്. അരിപ്പൊടികൊണ്ടുവെള്ളയും മഞ്ഞള്‍പ്പൊടികൊണ്ട് മഞ്ഞയും ഇലചതച്ച് പച്ചയും മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത് ചുവപ്പും ഉമിക്കരികൊണ്ട് കറുപ്പും വര്‍ണങ്ങളൊരുക്കുന്നു. പിന്നെ, സൂക്ഷ്മമായി ദേവീദേവന്മാരുടെ രൂപങ്ങള്‍ ഉയിരിട്ടുണരുകയായി.
ബാധയകറ്റാന്‍ വീടുകളില്‍ ചെയ്യുന്ന മാന്ത്രികക്രിയകള്‍ക്കൊപ്പമുള്ള യമരാജമന്ത്രക്കളമാണ് പാലക്കാട് വാണിയംകുളത്തുനിന്നെത്തിയ പനയൂര്‍ കെ.വാസുദേവനും സംഘവും ആദ്യമൊരുക്കിയത്.ബീജാക്ഷരങ്ങള്‍ സഹിതമുള്ള മാന്ത്രികക്കളമാണിത്. കുടുംബത്തില്‍ സങ്കടങ്ങളുണ്ടാവുമ്പോള്‍ അതിന്റെ കാരണമാരായാന്‍ മരിച്ചുതലയ്ക്കുമേലെ നില്‍ക്കുന്നവരെയും മന്ത്രമൂര്‍ത്തികളെയും വിളിച്ചുവരുത്തുവാനുള്ള മുടിയാട്ടുകളമാണ് മറ്റൊന്ന്. കരിങ്കുട്ടി, പറക്കുട്ടി, കുട്ടിച്ചാത്തന്‍, ഭൈരവന്‍, വീരഭദ്രന്‍ എന്നിങ്ങനെ 4442 മന്ത്രമൂര്‍ത്തികളാണ് വിളിപ്പുറത്തെത്തുന്നവരായുള്ളത്. 64കള്ളി വെലിക്കളവും ഇവര്‍ ഒരുക്കി.
കിരാതമൂര്‍ത്തിയായ ശിവനെയാണ് മുത്തുള്ളാടന്‍ കുലവന്‍ നായാടിയുടെ കളത്തില്‍ തൃശ്ശൂര്‍ ചേര്‍പ്പ് ഊരകത്തെ ടി.എസ്.ഷാജനും സംഘവും ആവിഷ്‌കരിച്ചത്.ശിവജടയില്‍നിന്നു പിറന്ന വീരഭദ്രനാണ് മറ്റൊരു കളം. ദാരികനിഗ്രഹം നിര്‍വഹിച്ച ഭഗവതിയെയും ഈ സംഘം ആവിഷ്‌കരിച്ചു.ഭൈരവന്‍കളവും സുദര്‍ശനക്കളവുമാണ് കണ്ണൂര്‍ ചെറുതാഴത്തെ രാമചന്ദ്രപ്പണിക്കരും സംഘവും ഒരുക്കിയത്. ആര്‍ട്ടിസ്റ്റ് മദനനാണ് കളമെഴുത്ത് ഉദ്ഘാടനം ചെയ്തത്. അടുത്ത ദിവസങ്ങളിലും കളമെഴുത്ത് തുടരും.
ഫോക്‌ലോര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍സലാം ഉദ്ഘാടനം ചെയ്തു. എം.രാധാകൃഷ്ണന്‍ അധ്യക്ഷനായി. രാഘവന്‍ പയ്യനാട്, ഡോ.എം.ദാസന്‍, വിജയകുമാര്‍ മേനോന്‍, ഡോ.എന്‍.ബി.റെഡ്ഡി, ഡോ.എം.എന്‍.വെങ്കിടേഷ്, കെ.മനോജ്കുമാര്‍, സി.പി.മുസാഫര്‍ അഹമ്മദ്, പി.ഗോപാലകൃഷ്ണന്‍, ഡോ.ഇ.കെ.ഗോവിന്ദവര്‍മരാജ, ടി.എം.രേവതി, എന്‍.വി.സുജിത് എന്നിവര്‍ സംസാരിച്ചു.