Sunday, 8 April 2012

മാവൂരിലെ ടൂറിസം സാധ്യതകള്‍ പരിശോധിക്കും -മന്ത്രി

മാവൂര്‍: മാവൂരിലെ വയലുകളെയും ചാലിയാറിനെയും ഉപയോഗപ്പെടുത്തി അക്വാ ടൂറിസം വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.
മാവൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വളപ്പില്‍ റസാഖ് ഇതു സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. 
അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ., മാവൂരിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിനായി നല്‍കിയ വാന്‍, മന്ത്രി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാങ്ങാട് അബ്ദുറസാഖിന് കൈമാറി. പഞ്ചായത്തിന്റെ വെബ്‌സൈറ്റ് നിര്‍മിച്ച കോ -ഓര്‍ഡിനേറ്റര്‍ കെ.എം.എ. നാസറിനെയും ആല്‍ബം ഫോട്ടോ തയ്യാറാക്കിയ പി.ടി. മുഹമ്മദിനെയും ചടങ്ങില്‍ അനുമോദിച്ചു. സ്ഥലം മാറിപ്പോകുന്ന ബി.ആര്‍.സി. ട്രെയിനര്‍ എം.കെ. വേണുഗോപാലിനും പഞ്ചായത്ത് വക ഉപഹാരം നല്‍കി. 
പി.ടി.എ. റഹിം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തി വിജയന്‍, ജില്ലാ പഞ്ചായത്തംഗം പി.സി.അബ്ദുള്‍ കരീം, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.മുനീറത്ത്, പഞ്ചായത്തംഗം കെ.ഉസ്മാന്‍, ചിറ്റടി അഹമ്മദ്കുട്ടിഹാജി, വി.എസ്. രഞ്ജിത്ത്, കെ.പി.സഹദേവന്‍, എം.കെ. വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.