മാവൂര്‍: 'നാടിന്‍ നന്മയ്ക്ക് യുവജന മുന്നേറ്റം' എന്ന പ്രമേയവുമായി മാവൂരില്‍ നടക്കുന്ന പഞ്ചായത്ത് യൂത്ത്‌ലീഗ് സമ്മേളനം തുടങ്ങി. കൊടിമരവും പതാകയും കൈത്തൂട്ടിമുക്കില്‍നിന്ന് മുസ്‌ലിംലീഗ് നേതാവും ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ഇ. ഉണ്ണിമോയിന്‍ യൂത്ത് ലീഗ് പ്രസിഡന്റ് കെ. ലതീഫിന് കൈമാറി. മാവൂര്‍ ശുക്കൂര്‍ നഗറില്‍ ചിറ്റടി അഹമ്മദ്കുട്ടി ഹാജി ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ. മുഹമ്മദലി പതാക ഉയര്‍ത്തി.