മാവൂര്‍: പി.എച്ച്.ഇ.ഡി. ജിംഖാന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് ഏകദിന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച വൈകിട്ട് ഗ്രാസിം ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പതിനാറോളം ടീമുകള്‍ പങ്കെടുക്കും. വിജയികളാകുന്ന ടീമിന് അരലക്ഷംരൂപയും എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. പി.ടി.എ. റഹീം എം.എല്‍.എ. ടൂര്‍ണമെന്റ് ഉദ്ഘാടനംചെയ്യും.