മാവൂര്‍: 'നാടിന്റെ നന്മയ്ക്ക് യുവജന മുന്നേറ്റം' എന്ന പ്രമേയവുമായി മാവൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അരയങ്കോട് കൈത്തൂട്ടി മുക്കില്‍ നിന്ന് പതാകജാഥ ആരംഭിക്കും. വൈകിട്ട് ആറിന് മാവൂര്‍ 'അരിയില്‍ ശുക്കൂര്‍' നഗറില്‍ സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ.മുഹമ്മദാലി പതാക ഉയര്‍ത്തും. ശനിയാഴ്ച കാലത്ത് നേതൃക്യാമ്പ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി.മുഹമ്മദ്ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. 20ന് മാവൂര്‍ പാറമ്മല്‍ അങ്ങാടിയില്‍നിന്ന് മാവൂരിലേക്ക് യുവജന പ്രകടനം നടക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ലത്തീഫ് ഊര്‍ക്കടവ്, യു.എ. ഗഫൂര്‍, കെ.എം.എ.നാസര്‍, കെ.ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്രസമ്മേളനത്തില്‍ ലത്തീഫ് ഊര്‍ക്കടവ്, യു.എ. ഗഫൂര്‍, കെ.എം.എ.നാസര്‍, കെ.ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.