മാവൂര്‍: ഭാരതീയ ദളിത് കോണ്‍ഗ്രസ് മാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയംനേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മാവൂര്‍ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് ഉപഹാരങ്ങള്‍ നല്‍കിയത്. പഞ്ചായത്തിലെ എല്‍.പി.മുതല്‍ ഹൈസ്‌കൂള്‍വരെയുള്ള നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി.
ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുല്‍കരീം ഉപഹാര സമര്‍പ്പണവും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് റസാഖ് വളപ്പില്‍ പഠനോപകരണ വിതരണവും നടത്തി. ചടങ്ങിന്റെ ഭാഗമായി നടന്ന ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
സി.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. വാസന്തി, പി. ഭാസ്‌കരന്‍ നായര്‍, പഞ്ചായത്തംഗം കെ.എം. അപ്പുക്കുഞ്ഞന്‍, വി.എസ്.രഞ്ജിത്ത്, കെ.എം. മാധവന്‍, ടി.പി. ഉണ്ണിക്കുട്ടി, പി. അബ്ദുല്‍ അസീസ്, ജനശ്രീ മോഹന്‍ദാസ്, സത്യന്‍ കുതിരാടം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
എം.എം. ഉണ്ണി സ്വാഗതവും പി. മോഹന്‍ നന്ദിയും പറഞ്ഞു.