Friday, 5 October 2012

കലാ-കായിക മത്സരങ്ങള്‍ നടത്തി

മാവൂര്‍:ഗാന്ധിജയന്തിയുടെ ഭാഗമായി മാവൂര്‍, പാറമ്മല്‍, അടുവാട് എന്നീ ജവഹര്‍ ബാലജനവേദി യൂണിറ്റുകള്‍ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈ. പ്രസിഡന്റ് വാസന്തി വിജയന്‍, ഷമീര്‍ കുന്ദമംഗലം എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ചെയര്‍മാന്‍ സജി മാവൂര്‍, വളപ്പില്‍ റസാഖ്, വി.എസ്. രഞ്ജിത്ത്, നിധീഷ് നങ്ങാലത്ത്, എ.കെ. പ്രേമകുമാര്‍, ബാബു കോട്ടക്കുന്ന് എന്നിവര്‍ സംസാരിച്ചു.
ജല്‍വ വളപ്പില്‍, ഗോകുല്‍ദാസ്, സഞ്ജയ്‌ലാല്‍, വിഷ്ണുപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.