Thursday, 13 December 2012

വിജയികളെ അനുമോദിച്ചു

മാവൂര്‍: ഉപജില്ല- ജില്ലാതല കലാ-കായിക മേള, ശാസ്ത്ര-ഗണിത ശാസ്ത്ര- പ്രവൃത്തി പരിചയമേള -ഐ.ടി. -സാമൂഹ്യ ശാസ്ത്രമേളകളില്‍ മികച്ച വിജയം കൈവരിച്ച മാവൂര്‍ ജി.എം.യു.പി. വിദ്യാര്‍ഥികളെ എസ്.എം.സി. യുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് സി.മുനീറത്ത്, ഗ്രാമപ്പഞ്ചായത്ത് വൈ. പ്രസിഡന്റ് കെ.സി. വാസന്തി എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഗിരീഷ് കമ്പളത്ത് അധ്യക്ഷത വഹിച്ചു.