കല്പള്ളി: ചാലിയാറില്‍ നിന്ന് അനധികൃതമായി വാരിയെടുത്ത ഒന്നര ലോഡ് മണല്‍
മാവൂര്‍ എസ്.ഐ. എസ്.സജീവ് പിടികൂടി. മാവൂര്‍ കല്പള്ളിയിലെ ഇഷ്ടിക
കമ്പനിക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കയറ്റിയിട്ട
നിലയിലായിരുന്നു മണല്‍. മാവൂര്‍ വില്ലേജ് ഓഫീസര്‍ക്ക് മണല്‍ കൈമാറി. മണല്‍
5040 രൂപയ്ക്ക് ലേലത്തില്‍ വിറ്റു.