Monday, 31 December 2012

ഉത്തരകേരള വോളി: ഫൈനല്‍ ഇന്ന്

ചെറൂപ്പ: ചെറൂപ്പയില്‍ നടക്കുന്ന ഉത്തരകേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ തിങ്കളാഴ്ച നടക്കും. നാഷണല്‍ കുറ്റിക്കടവും ഫ്രന്‍സ് തെങ്ങിലക്കടവുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക.
ഞായറാഴ്ച രണ്ടാംസെമിഫൈനലില്‍ തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ക്ക് എസ്.എന്‍. കോളേജ് ചേളന്നൂരിനെ പരാജയപ്പെടുത്തിയാണ് ഫ്രന്‍സ് തെങ്ങിലക്കടവ് ഫൈനലിലെത്തിയത്. ഒന്നാംസെമിയില്‍ പുനര്‍ജനി കായലത്തെയാണ് കുറ്റിക്കടവ് തോല്പിച്ചത്.