Sunday, 30 December 2012

സാമൂഹിക മത്സ്യകൃഷി പദ്ധതി നാളെ


മാവൂര്‍: ശോഷിച്ചുകൊണ്ടിരിക്കുന്ന മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുവേണ്ടി സാമൂഹിക മത്സ്യകൃഷി പദ്ധതി തിങ്കളാഴ്ച മാവൂരില്‍ നടക്കും. ചാലിയാര്‍പുഴയുടെ മണന്തലക്കടവിലാണ് രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. തിങ്കളാഴ്ച കാലത്ത് എട്ടരയ്ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് ഉദ്ഘാടനംചെയ്യും. വൈസ്​പ്രസിഡന്റ് വാസന്തി വിജയന്‍ അധ്യക്ഷതവഹിക്കും.