Monday, 24 December 2012

ജവഹര്‍ ഡേ ബോര്‍ഡിങ് സ്‌കൂള്‍ പ്രവേശനം

മാവൂര്‍: ജവഹര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബിന് അനുവദിച്ചുകിട്ടിയ ഡേ ബോര്‍ഡിങ് സ്‌കൂളിലേക്കുള്ള പ്രവേശനം ഡിസംബര്‍ 30-ന് നടക്കും. പന്ത്രണ്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം.
ട്രയല്‍ മത്സരത്തിനായി ഡിസംബര്‍ 30-ന് രാവിലെ എട്ടരയ്ക്ക് കല്പള്ളി സ്റ്റേഡിയത്തില്‍ എത്തണം. താത്പര്യമുള്ളവര്‍ കിറ്റ് സഹിതം രക്ഷിതാക്കളൊന്നിച്ച് മത്സരസ്ഥലത്ത് ഹാജരാകണം. ജനവരി ഒന്നിന് ക്ലാസ്സുകള്‍ തുടങ്ങും. ഫോണ്‍: 9349105892, 996171261.