Monday, 24 December 2012

ഫണ്ട് നഷ്ടപ്പെടുത്തിയവരില്‍ നിന്ന് ഈടാക്കണം-ബി.ജെ.പി.

കണ്ണിപറമ്പ്:കണ്ണിപറമ്പ് ഈച്ചമ്പാട് ഹരിജന്‍ കോളനി റോഡിന് എം.പി.ഫണ്ടില്‍ നിന്ന് അനുവദിച്ച തുക നഷ്ടപ്പെടാന്‍ കാരണക്കാരായവരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ബി.ജെ.പി. മാവൂര്‍ പഞ്ചായത്ത് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഈച്ചമ്പാട് കോളനിയില്‍ വളരെ പാവപ്പെട്ട നാല്പതോളം ഹരിജന്‍ കുടുംബങ്ങളാണ് താമസിക്കുന്നത്. തീരേ ഗതാഗതയോഗ്യമല്ലാത്ത ഈ റോഡാണ് കോളനിവാസികളുടെ ഏക സഞ്ചാരമാര്‍ഗം. എട്ടാംവാര്‍ഡ് മെമ്പറുടെ ശുപാര്‍ശയോടെ കോളനിവാസികള്‍ നടത്തിയ നിവേദനമനുസരിച്ചാണ് എം.പി. ഫണ്ട് അനുവദിച്ചത്. തുടര്‍ന്ന് അനുവദിച്ച 5 ലക്ഷം രൂപ പഞ്ചായത്ത് ഭരണസമിതി വകമാറ്റിയാണ് ചെലവഴിച്ചത്. അതിനാല്‍ ഈ ഫണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് നേതാക്കള്‍ ആരോപിച്ചു.