മാവൂര്‍: ഊഴ സമ്പ്രദായത്തില്‍ പാതാറുകളില്‍നിന്ന് മണല്‍
കയറ്റിക്കൊണ്ടുപോകുന്ന രീതി അവസാനിപ്പിച്ചതായുള്ള മാവൂര്‍ പഞ്ചായത്ത്
പ്രസിഡന്റിന്റെ നിലപാട് മണല്‍ മാഫിയകളെ വളര്‍ത്താന്‍ വേണ്ടിയുള്ളതാണെന്ന്
മോട്ടോര്‍ തൊഴിലാളി പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഊഴസമ്പ്രദായം എടുത്തുകളഞ്ഞശേഷം പാതാറുകളില്‍ വണ്ടിയുമായി മണല്‍ കയറ്റാനെത്തിയവരാരും ഉപഭോക്താക്കളല്ല. മറിച്ച് അനധികൃത മണല്‍ കയറ്റിക്കൊണ്ടുപോയതിന് ശിക്ഷിക്കപ്പെട്ടവരാണ്. കള്ളമണലും മറ്റും കടത്തിയ സമയത്ത് അവരെ പിടികൂടിയ ജിയോളജി ഉദ്യോഗസ്ഥരെയും എ.ഡി.എം., തഹസില്‍ദാര്‍ തുടങ്ങിയവരേയും അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളുമാണ്. മണലിന്റെ തൂക്കം കണക്കാക്കി മാര്‍ക്ക് ചെയ്തിട്ടില്ലാത്ത വണ്ടികളുമാണിവ. ഡ്രൈവിങ് ലൈസന്‍സ് പോലും ഇത്തരം വണ്ടികളിലെ ഡ്രൈവര്‍മാര്‍ക്കില്ല. ഊഴ സമ്പ്രദായത്തിലെ പാവപ്പെട്ട തൊഴിലാളികളെ ദ്രോഹിക്കാനേ ഇതുകൊണ്ട് സാധിച്ചുള്ളൂ. ഊഴ സമ്പ്രദായം നിര്‍ത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമുണ്ടായിട്ടില്ല. തിരിച്ചറിയല്‍ കാര്‍ഡ് പോലും പരിശോധിക്കാതെയാണ് ഇപ്പോള്‍ ഇത്തരം വണ്ടികള്‍ക്ക് മണല്‍ നല്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.