Monday 4 February 2013

സെന്റ് മേരീസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

പൈപ്പുലൈന്‍: ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 20-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് കെ.പി. രമാദേവി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ഡോ. മനുലാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. രാമദാസന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മേരിറീത്ത സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു.
റവ. ഫാദര്‍ തോമസ് പനക്കല്‍, പഞ്ചായത്ത് വൈ.പ്രസിഡന്റ് കെ.സി. വാസന്തി വിജയന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലില്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.