Monday 4 February 2013

പങ്കാളിത്ത പെന്‍ഷന്‍: തീരുമാനം ഉപേക്ഷിക്കണം

മാവൂര്‍:നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായം അട്ടിമറിച്ച് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.എസ്.എസ്.പി.യു. മാവൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
കെ.എസ്.എസ്.പി.യു. ജില്ലാ ജോയന്റ് സെക്രട്ടറി എം.പി.അസ്സയിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പനായി ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി.ചന്ദ്രന്‍, കെ.സി. ശിവരാമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
റിട്ട. അധ്യാപകരായ ടി.യശോദ, കെ.തങ്കം, ദേവകി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ഭാരാവാഹികള്‍: ഇ.എന്‍.ഗോപിനാഥന്‍ (പ്രസി.), എം.രാമചന്ദ്രന്‍ നായര്‍, പി.ദാമോദരന്‍ നമ്പൂതിരി (വൈ.പ്രസി.), എന്‍.കെ.ഗോപാലകൃഷ്ണന്‍ (സെക്ര.), ഗീത കെ.സി, ടി.ഉണ്ണിമോയി (ജോ.സെക്ര.), പി.ദാമോദരന്‍ (ഖജാ.).