Monday 16 January 2012

യൂക്കോ ബാങ്ക് ജന്മദിനം ആഘോഷിച്ചു

മാവൂര്‍: പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്ക് 69-ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാങ്കിന്റെ മാവൂര്‍ ശാഖയില്‍ നടന്ന ആഘോഷപരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌വി. ബാലകൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് മുഖ്യാതിഥിയായിരുന്നു. ശാഖാ മാനേജര്‍ കെ. ജയരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എന്‍. ലളിത, കെ.പി. വിജയന്‍, ആര്‍. ഗോപിനാഥ്, കെ. ശാരദ, സി. ആയിഷ, സി.പി. ഗോപാലപിള്ള എന്നിവര്‍ സംസാരിച്ചു. മാവൂര്‍ വിജയന്‍ സ്വാഗതവും കെ.പി. സുന്ദര്‍ദാസ് നന്ദിയും പറഞ്ഞു.