ചെറൂപ്പ: ചെറൂപ്പ നൊച്ചിക്കാട്ട് കടവ് ഗവ.എല്‍.പി.സ്‌കൂളിന്റെ 85-ാം വാര്‍ഷികം ആഘോഷിച്ചു. എസ്.എസ്.എ.പദ്ധതിയില്‍ മൂന്നുലക്ഷത്തിപതിനായിരം രൂപ വിനിയോഗിച്ച് നിര്‍മിച്ച പ്രധാനാധ്യാപകന്റെ മുറിയും എം.എല്‍.എ.ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബും വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.സി.അബ്ദുള്‍ കരീം, സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്മാരായ മാങ്ങാട്ട് അബ്ദുല്‍ റസാഖ്, വളപ്പില്‍ റസാഖ്, പഞ്ചായത്തംഗങ്ങളായ വി.കെ.ഷരീഫ്, കെ.ടി.ശിവദാസന്‍, ലളിത മണ്ണാറക്കല്‍, സുനന്ദകൃഷ്ണന്‍, പ്രധാനാധ്യാപകന്‍ പി.അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.