കൂളിമാട്: പാന്‍മസാല നിരോധനം നടപ്പാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ കൂളിമാട് അക്ഷര സാംസ്‌കാരികകേന്ദ്രം പ്രവര്‍ത്തക സമിതി യോഗം സ്വാഗതം ചെയ്തു. കെ.ടി. നാസര്‍ അധ്യക്ഷത വഹിച്ചു. കെ.സി. നജുമുല്‍ ഹുദാ, കെ. നവാസ്, ബഷീര്‍ ബാബു, റഫീഖ്, സാദിക്കലി, മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.