Friday 16 November 2012

പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടുകിട്ടി

ഊര്‍ക്കടവ്: ചൊവ്വാഴ്ച ഊര്‍ക്കടവ് കവണക്കല്ല് പാലത്തിന് സമീപം ചാലിയാര്‍ പുഴയില്‍ കാണാതായ ആളുടെ ജഡം കണ്ടുകിട്ടി. ചെറൂപ്പ ബാങ്കിന് സമീപം പുറത്തറക്കാട്ട് ഗംഗാധര (68) ന്റെ മൃതദേഹമാണ് കണ്ടുകിട്ടിയത്. ചൊവ്വാഴ്ച രാത്രി മുതല്‍ മാവൂര്‍ പോലീസിന്റെയും വെള്ളിമാടുകുന്ന് അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ നാട്ടുകാരടക്കമുള്ളവര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.
വ്യാഴാഴ്ച കാലത്ത് തോണിക്കാരനായ മണ്ടോത്തിങ്ങല്‍ വാസുവാണ് പുഴയില്‍ മൃതദേഹം പൊന്തിയ നിലയില്‍ കണ്ടത്. മൃതദേഹം മാവൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഗ്രാസിം റിട്ട. തൊഴിലാളിയാണ്. ഭാര്യ: ജാനകി. മകള്‍: ഗജി. മരുമകന്‍: ഹരിദാസന്‍ (പോലീസ് കോണ്‍സ്റ്റബിള്‍).