Monday 4 March 2013

മഹിളാ കോണ്‍ഗ്രസ് സ്‌പെഷല്‍കണ്‍വെന്‍ഷന്‍

മാവൂര്‍: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മാവൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് സ്‌പെഷല്‍കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിഷക്കുട്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്തു.
മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. ആനന്ദവല്ലിഅമ്മ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുല്‍കരീം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. വാസന്തി വിജയന്‍, കെ.സി. രവീന്ദ്രനാഥ്, എം. ഗോപാലകൃഷ്ണന്‍, സത്യന്‍ കുതിരാടം, പി. സുബ്രഹ്മണ്യന്‍, വി.എസ്. രഞ്ജിത്ത്, ഗീത കെ.സി. തുടങ്ങിയവര്‍ സംസാരിച്ചു. പി. രാധ സ്വാഗതവും മേരി തോമസ് നന്ദിയും പറഞ്ഞു.