Wednesday 6 November 2013

മാവൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടം

മാവൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.ടി.എ. റഹീം എം.എല്‍.എ. നിര്‍വഹിച്ചു. എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് നിലകളിലായി ആറ് ക്ലാസ്മുറികള്‍ കെട്ടിടത്തില്‍ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ഷീബ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.പി. പ്രമോദ്, പ്രിന്‍സിപ്പല്‍ ശൈലജാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ നായര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. മുനീറാത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഗതകുമാരി, കെ. ഗോപാലന്‍, കെ.എം. അപ്പുക്കുഞ്ഞന്‍, എ.കെ. മുഹമ്മദാലി, കെ.പി. ചന്ദ്രന്‍, എം. ധര്‍മജന്‍, കെ. ശശികുമാര്‍, കെ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
സ്മാര്‍ട്ട് കാമ്പസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുല്‍ കരീം നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദീപ പുലിയപ്പുറം കലാ-കായിക പ്രതിഭകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്കി.
പി.ടി.എ. പ്രസിഡന്റ് ടി.കെ. മജീദ് സ്വാഗതവും പ്രധാനാധ്യാപകന്‍ പി.പി. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.